ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യമിട്ട് ഭീകര സംഘടനയായ അൽ ഖ്വയ്ദ. ചൊവ്വാഴ്ച രാത്രിയോടെയാണ് ജിഹാദിസ്റ്റ് ഗ്രൂപ്പുകളിൽ വീഡിയോ പ്രത്യക്ഷപ്പെട്ടത്. അൽ ഖ്വയ്ദ ഉപഭൂഖണ്ഡത്തിലെ സെക്കൻഡ് ഇൻ കമാൻഡർ ഉസാമ മെഹ്മൂദമാണ് ഇന്ത്യയെ ആക്രമിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. ദ ഇന്ത്യൻ എക്സ്പ്രസാണ് ഇത് സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഇന്ത്യയിൽ ജിഹാദി പ്രസ്ഥാനം ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് ഭീകരൻ പറയുന്നുണ്ട്.ലോകമെമ്പാടുമുള്ള ജനങ്ങളെ സുരക്ഷിതരാക്കാൻ അമേരിക്ക പ്രയത്നിക്കുകയാണ്. അതിനെതിരെ ലോകത്തെ യുദ്ധക്കളമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വീഡിയോയിൽ കമാൻഡർ ഉസാമ മെഹ്മൂദ് വ്യക്തമാക്കി.ഇതിനു മുൻപ് ഇന്ത്യയെ വെല്ലുവിളിച്ച് അൽഖ്വയ്ദ രംഗത്തെത്തിയിരുന്നു. കശ്മീരി സഹോദരന്‍മാരുടെ രക്തത്തിന് ഉത്തരവാദികളായവരാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇവർ വ്യക്തമാക്കിയിരുന്നു.ഇന്ത്യൻ സൈനികരേയും ഹിന്ദു സംഘടനകളുടെ നേതാക്കളേയും നശിപ്പിക്കുമെന്നും വെല്ലുവിളിച്ചിട്ടുണ്ടായിരുന്നു. ഇന്ത്യയിലെ എല്ലാ സൈനികോദ്യോഗസ്ഥരും ലക്ഷ്യങ്ങളാണ്.